ചാനൽ ചർച്ചയിൽ മത വിദ്വെഷ പരാമർശം നടത്തിയ കേസിൽ മുൻ എം എൽ എ പി സി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈകുന്നേരം 6 മണി വരെ വിശദമായ ചോദ്യം ചെയ്യലിനാണ് ഈരാറ്റുപേട്ട കോടതി കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡി അപേക്ഷ നൽകിയ ശേഷമാണ് കോടതിയുടെ ഈ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും നിരസിച്ചതോടെ പോലീസ് അറസ്റ്റ് ഒഴിവാക്കാൻ പി സി ഒളിവിൽ പോയിരുന്നു. ശേഷം ഇന്ന് രാവിലെ നേരിട്ട് കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെയുള്ള വാദങ്ങൾ നിരത്തിയാണ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കോടതി ജാമ്യം അനുവദിച്ചില്ല. സമാനമായ കേസുകളിൽ മുമ്പ് വെച്ചിരുന്ന ജാമ്യ വ്യവസ്ഥകൾ പി സി ജോർജ്ജ് പാലിച്ചില്ലെന്നും 30 വർഷത്തെ രാഷ്ട്രീയ പരിചയം ഉണ്ടായിട്ടുപോലും പെട്ടെന്ന് പ്രകോപിതനാകുന്ന പി സി രാഷ്ട്രീയപ്രവർത്തനത്തിന് അർഹതയുള്ള ആളല്ലെന്നും കോടതി വിമർശിച്ചു.