റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈനിലുള്ള റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്കി. റഷ്യയും അവിടെയുള്ള യുക്രൈൻ സ്വദേശികളെ മോചിപ്പിക്കണം. ഇതോടു കൂടി യുദ്ധം എന്നെന്നേക്കുമായി അവസാനിക്കുകയും വേണം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച്ചുള്ള ഉന്നത തല സമ്മേളനത്തിലാണ് വ്ളാദിമിർ സെലിൻസ്കിയുടെ ഈ നിർദേശങ്ങൾ.

“എല്ലാവർക്കും സമാധാനം കിട്ടും എന്നുണ്ടെങ്കിൽ എല്ലാവർക്കും വേണ്ടി എല്ലാവരെയും മോചിപിപ്പിക്കാൻ യുക്രൈൻ തയ്യാറാണ്. ഒരു പുതിയ തുടക്കത്തിനുള്ള ഏറ്റവും ശെരിയായ മാർഗം ആണിതെ”ന്നും അദ്ദേഹം പറഞ്ഞു. “ഇത്തവണ സത്യമായ, ഏറെക്കാലം നീണ്ടു നിൽക്കുന്ന സമാധാനമാണ് നമുക്ക് വേണ്ടത്. നമ്മൾ നൽകുന്ന എന്തിനെങ്കിലും വേണ്ടി റഷ്യ സമാധാനം പുലർത്തും എന്ന് കരുതാനാവില്ല. അങ്ങനെയെങ്കിൽ സമാധാനം നമുക്ക് പോരാട്ടത്തിലൂടെ കരുത്തുകാട്ടി വേണം സ്വന്തമാക്കാൻ” എന്നും സെലെൻസ്കി പറഞ്ഞു.
രാജ്യത്തെ ചേർത്ത് പിടിച്ച ഓരോ പൗരനോടും അദ്ദേഹം നന്ദി അറിയിച്ചു. ചർച്ചകൾക്ക് തയ്യാറാണെന്നും പക്ഷെ ഒത്തുതീർപ്പിൽ പൂർണമായ വിശ്വാസം വന്നെങ്കിൽ മാത്രമേ യുദ്ധത്തിൽ നിന്നും പിന്മാറുകയുള്ളു എന്നും റഷ്യ വ്യക്തമാക്കി.