എൻ ഡി എ യുടെ ഭാഗമായിരുന്ന കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ഇനി തൃണമൂലിനൊപ്പം. തൃണമൂൽ കോൺഗ്രസ് കേരള ഘടകം കോർഡിനേറ്റർ പി വി അൻവർ ആണ് കോട്ടയത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വാർത്ത സമ്മേളനത്തിൽ സജി മഞ്ഞക്കടമ്പിൽ പങ്കെടുത്തിരുന്നു. എൻ ഡി എയിൽ നിന്നും തങ്ങൾ നേരിട്ട അവഗണനയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിച്ചത്. മുന്നണി മര്യാദകൾ ബിജെപി പാലിച്ചിരുന്നില്ല. ഘടകക്ഷിയാണെങ്കിലും മുന്നണി യോഗത്തിൽ കഴിഞ്ഞ ഒരു വർഷമായി വിളിച്ചിട്ടില്ല. എന്നും മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂലിനൊപ്പം ചേർന്ന് വീണ്ടും യു ഡി എഫ് രാഷ്ട്രീയത്തിലേക്ക് ചേക്കേറാനാണോ സജി ശ്രമിക്കുന്നത് എന്നും സംസാരമുണ്ട്.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് തൃണമൂലിൽ ലയിക്കുമെന്നും ദേശീയ നേതാക്കൾ ഉപ്ലേടെ പങ്കെടുക്കുന്ന വിപുലമായ ലയ സമ്മേളനം കോട്ടയത്ത് ഏപ്രിലിൽ നടക്കുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. വന്യജീവി ആക്രമണ വിഷയങ്ങൾ, റബ്ബർ മേഖലയിലെ പ്രതിസന്ധി എന്നിവയിൽ ക്രിയാത്മകയി ഇടപെടാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മഞ്ഞക്കടമ്പിൽ വിമർശിച്ചു. മോൻസ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കേരള കോൺഗ്രസിൽ നിന്നും മഞ്ഞക്കടമ്പിൽ ഒഴിവായത്. തുടർന്ന് എൻ ഡി എയിൽ ചേരുകയും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണക്കുകയും ചെയ്തിരുന്നു.
എൻ ഡി എയിൽ നിന്നും ഒരു ക്രിസ്തീയ വിഭാഗം നേതാവ് കൂടെ പിൻവാങ്ങുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. നിലവിൽ നാഷണലിസ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ആണ് എൻ ഡി എയിൽ ഒപ്പമുള്ളത്.