കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം കൂടുതൽ ആവേശത്തിലേക്ക്. കേരളത്തിന്റെ ബൗളർമാർ തിരിച്ചുവരവ് നടത്തിയ രണ്ടാം ദിനത്തിൽ നിലവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് വിദർഭ നേടിയിട്ടുണ്ട്. ഒന്നാം ദിനം മത്സരം അവസാനിച്ചപ്പോൾ വിദർഭ 4 വിക്കറ്റിന് 254 റൺസ് എന്ന നിലയിലായിരുന്നു.

153 റൺസ് നേടിയ ഡാനിഷ് മലേവർ, 86 റൺസ് എടുത്ത കരുൺ നായർ എന്നിവരാണ് വിദര്‍ഭയ്ക്കു രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ദിനം കേരളത്തിന് മേൽ മേൽക്കൈ സമ്മാനിച്ചത്. സെഞ്ചുറിയൻ ഡാനിഷ് മലേവറിന്റെ വിക്കറ്റ് എടുത്താണ് രണ്ടാം ദിനം കേരളം തിരിച്ചുവരവ് തുടങ്ങിയത്. ഇപ്പോൾ 23 റൺസോടെ അക്ഷയ് വദ്ക്കറും റൺസ് നേടാതെ ഹർഷ് ദുബെയുമാണ് ക്രീസിൽ.

ഒന്നാം ദിനം 24 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ട വിദർഭയെ ഡാനിഷ് മലേവർ, കരുൺ നായർ കൂട്ടുകെട്ടാണ് പിടിച്ചുനിർത്തിയത്. കരുൺ നായർ 86 റൺസ് എടുത്തു. ഒരു അനാവശ്യ റണ്ണിന് ശ്രമിച്ചു കേരാളത്തിന്റെ മികച്ച ഫീൽഡിങ്ങിലൂടെ റണ്ണൗട്ട് ആയി പുറത്തായി. കേരളത്തിനായി എം ഡി നിധീഷ്, ഈഡൻ ആപ്പിൾ ടോം, നെടുംകുഴി ബേസിൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റും നേടി.