നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്‌യുടെ വസതിയിലേക്ക് ചെരിപ്പെറിഞ്ഞു മലയാളി യുവാവ്. ചെന്നൈയിലെ നീലങ്കരയിലുള്ള വീടിന്റെ ഗേറ്റിനു മുകളിലൂടെ ഇയാൾ ഉള്ളിലേക്ക് ചെരുപ്പ് എറിയുകയായിരുന്നു. ടി വി കെ യുടെ വാർഷിക ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് സംഭവം. സംഭവസമയം വിജയ് വസതിയിലുണ്ടായിരുന്നു. മാനസിക വിഭ്രാന്തിയുണ്ടെന്നു തോന്നിക്കും വിധമായിരുന്നു യുവാവിന്റെ പെരുമാറ്റം. സുരക്ഷ ജീവനക്കാർ ആളെ അവിടെ നിന്നും മാറ്റിയിരുന്നു.
പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് ഇയാൾ മാധ്യമങ്ങൾക്കു നൽകിയത്. സ്വദേശം മലപ്പുറം ആണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പ് നൽകാനാണ് താൻ ഇതൊക്കെ ചെയ്തതെന്നുമായിരുന്നു മറുപടി.