കേരളത്തിൽ അഭയം തേടി ജാർഖണ്ഡിൽ നിന്നുമെത്തിയ നവദമ്പതികളെ സംരക്ഷിക്കണമെന്ന് പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാന് ഹൈക്കോടതി നിർദേശം നൽകിയത്. സംരക്ഷണ കാലയളവിൽ അവർ തിരികെ സ്വദേശത്തേക്കു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

ജാർഖണ്ഡ് സ്വദ്വേശികളായ ആശയും ഗാലിബും ഏറെ നാളായി പ്രണയത്തിലായിരുന്നു. ജോലി ആവശ്യത്തിനായി ഗാലിബ് യു എ ഇ യിലേക്ക് പോയശേഷം ആശയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ആശ നൽകിയ വിവരത്തെ തുടർന്ന് ഗാലിബ് തിരിച്ചെത്തുകയും തന്റെ മലയാളി സുഹൃത്തുക്കളുടെ നിർദേശ പ്രകാരം ഇരുവരും കേരളത്തിലേക്ക് വരുകയുമായിരുന്നു. കഴിഞ്ഞ 11ന് ഇരുവരും വിവാഹിതരായി. ജാർഖണ്ഡിൽ നിന്നും ആശയുടെ ബന്ധുക്കൾ എത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെറുതെങ്കിലും ആശ മടങ്ങി പോകാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെയാണ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ജാര്ഖണ്ഡിലെത്തിയാൽ തങ്ങൾ കൊല്ലപെടുമോ എന്നും സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു.
ആലപ്പുഴ എസ് പി ഇരുവർക്കും സംരക്ഷണമൊരുക്കും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇരുവരെയും പറ്റി അന്വേഷച്ചതിൽ നിന്നും കാര്യങ്ങളെല്ലാം സത്യമാണെന്നും കണ്ടെത്തി. ജാർഖണ്ഡ് പോലീസുമായി ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടെന്നും എസ് പി പറഞ്ഞു.