കോട്ടയം ഏറ്റുമാനൂർ പറോലിക്കലിൽ റെയിൽവേ ട്രാക്കിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് പേരും സ്ത്രീകളാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് 3 സ്ത്രീകളെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രാക്കിനടുത്തു ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യ ആകാമെന്നാണ് പ്രാഥമികമായ നിഗമനം.