ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി സി ജോർജ്ജിന് ഒടുവിൽ ജാമ്യം അനുവദിച്ചു. പ്രായവും ശാരീരിക അസ്വസ്ഥകളുമെല്ലാം കണക്കിലെടുത്താണ് ജാമ്യം. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതി നേരത്തെ പി സി ജോർജ്ജിന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാവുകയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവും ഇട്ടിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർജ്ജ് ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്.
സമാനമായ കേസുകളിൽ മുമ്പ് വെച്ചിരുന്ന ജാമ്യ വ്യവസ്ഥകൾ പി സി ജോർജ്ജ് പാലിച്ചില്ലെന്നും 30 വർഷത്തെ രാഷ്ട്രീയ പരിചയം ഉണ്ടായിട്ടുപോലും പെട്ടെന്ന് പ്രകോപിതനാകുന്ന പി സി രാഷ്ട്രീയപ്രവർത്തനത്തിന് അർഹതയുള്ള ആളല്ലെന്നും കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യ വ്യവസ്ഥകൾ കടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.