ശശി തരൂർ എം പി യെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മുതിർന്ന കോൺഗ്രസ് നേതാവായ പി ജെ കുര്യൻ. ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനങ്ങളുടെ നേതാവാകേണ്ടത്. തരൂർ തന്റെ മണ്ഡലത്തിലോ രാജ്യത്തോ ഉള്ളതിനേക്കാൾ സമയം വിദേശത്താണ് ചെലവഴിക്കുന്നതെന്നും പി ജെ കുര്യൻ പറഞ്ഞു. വിദ്യാഭ്യാസം നോക്കിയാണ് നേതാവാക്കുന്നതെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ച ശാസ്ത്രജ്ഞൻ എസ് സോമനാഥിനെ ആക്കിയാൽ മതിയല്ലോ എന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു.

തന്നിൽ നിന്നും ജനങ്ങൾ അകന്നു എന്ന് തോന്നുന്നുണ്ടങ്കിൽ അതിനു പാർട്ടിയല്ല കാരണം. തിരുവനന്തപുരത്തു താമസിച്ചു ജനങ്ങളുടെ ഒപ്പം നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. എം പി ആയതുകൊണ്ടു മാത്രം ഒരാൾ നേതാവാകില്ല. ശശി തരൂർ കൂടുതൽ സമയവും വിദേശത്താണെന്നു ആർക്കാണ് അറിയാത്തത്? നേതാവ് ഒരിക്കലും ഒരു സൂപ്പർമാനോ അമാനുഷികനോ അല്ല. ജനങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ തനിയെ നേതാവാകും. അത് പിടിച്ചു വാങ്ങേണ്ടതല്ലെന്നും പിജെ കുര്യൻ പറഞ്ഞു.