ദേശീയ ശാസ്ത്ര ദിനത്തിൽ പെൺകുട്ടികളിൽ നവീനാശയങ്ങളുണർത്തി ഐഡിയത്തോൺ

തിരുവനന്തപുരം : ഏൻസ്റ്റ് ആൻഡ് യങ് (ഇ ഒയ് ) ലേണിംഗ് ലിങ്ക്സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ശിൽപശാല വിദ്യാഭ്യാസ വികാസ് കേന്ദ്രയുടെ സഹകരണത്തോടെയാണ് ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്നു. കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമുള്ള വിദഗ്‌ദ്ധർ ശില്പശാലിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ, നൂതനാശയങ്ങളും പ്രശ്നപരിഹാര നൈപുണ്യവും വളർത്തുന്നതിനെ ലക്ഷ്യമിടുന്നു. 215 വിദ്യാർത്ഥികൾ ഈ പരിശീലനത്തിൽ പങ്കെടുത്തു.

വിദ്യാർത്ഥികളെ അവരുടെ സമൂഹത്തിലെ വെല്ലുവിളികൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശിൽപശാല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശിലാശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഡിസൈൻ ടിങ്കിംഗ് പ്രക്രിയ ഉപയോഗിച്ച് അവരുടെ പ്രോജക്ടുകൾ തയ്യാറാക്കുകയും സമാപന ദിനം പ്രദർശിപ്പിക്കുകയും ചെയ്തു. പരിശീലന പരിപാടി ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ പ്രിൻ സിപ്പൽ പ്രതാപ് രണ, വിദ്യാഭ്യാസ വികാസ് കേന്ദ്രം സംസ്ഥാന സമിതി അംഗം അരുൺ എ എസ് ലേണിംഗ് ലിങ്ക് ഫൗണ്ടേഷൻ സീനിയർ മാനേജർ പ്രേംസൺ ഡേവിഡ് സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

തുടന്ന് ദേശീയ ശാസ്ത്ര ദിനമായ ഇന്നലെ പാറശ്ശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ഇ ഒയ് ജി ഡി എസ് , ടെക്നോളജി കോൺസൾട്ടിങ് , എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.രാമകൃഷ്ണൻ രാമൻ പങ്കെടുത്തു. കൂടാതെ ശ്രീ. കൃഷ്ണ കെ ശശിധരൻ , ശ്രീമതി.സിൽവിയ സി. കെ എന്നിവർ സംസാരിച്ചു. സമാപനചടങ്ങിനോടനുബന്ധിച്ച് മികച്ച പ്രൊജക്ടുകൾക്ക് സമ്മാനദാനവും നടന്നു.
സ്റ്റം വിദ്യാഭ്യാസത്തിലൂടെ യുവതികളെ ശാക്തീകരിക്കുന്നതിനും സാങ്കേതിക നവീകരണത്തിൽ പെൺകുട്ടികൾ മുൻനിരയിലുള്ള ഒരു ഭാവി വളർത്തുന്നതിനുമുള്ള ഇ ഒയ് ജി ഡി എസ്,എൽ എൽ എഫ് എന്നിവയുടെ പ്രതിബദ്ധത ഇ ഒയ് സ്റ്റം ആപ്പ് ഐഡിയത്തോൺ അടിവരയിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇംഗ്ലീഷ് പരിജ്ഞാനമല്ല രാഷ്ട്രീയ യോഗ്യത: തരൂരിനെതിരെ ആഞ്ഞടിച്ചു പി ജെ കുര്യൻ.

ശശി തരൂർ എം പി യെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മുതിർന്ന...

ഏഴ് വർഷത്തിന് ശേഷം തമ്മിൽ കണ്ടത് ആശുപത്രി മുറിയിൽ വെച്ച്…നെഞ്ചുലഞ്ഞ് റഹീം…

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45ഓട്...

വിദ്വേഷ പരാമർശ കേസ്: പി സി ജോർജ്ജിന് ജാമ്യം

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി സി ജോർജ്ജിന്...

അച്ഛൻ സുഖമായിരിക്കുന്നു. യേശുദാസിന്റെ അസുഖ വാർത്തയിൽ പ്രതികരിച്ച് വിജയ് യേശുദാസ്.

പ്രശസ്ത ഗായകൻ കെ ജെ യേശുദാസ് രക്ത സമ്മർദത്തെ തുടർന്ന് ചെന്നൈയിലെ...