പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ജോർജ് പി അബ്രഹമിന്റെ മരണം: ഫാം ഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം നെടുമ്പാശേരിയിലെ ഇതേ ഫാം ഹൗസിൽ നിന്ന് തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്. തനിക്ക് പ്രായമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ സർജനാണ് അദ്ദേഹം. 25 വർഷത്തിനിടെ രണ്ടായിരത്തി അഞ്ഞൂറിലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഫാം ഹൗസിൽ എത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടര്‍ ആണ് ജോര്‍ജ് പി എബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലത്തീൻ കത്തോലിക്ക വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ സ്പഷ്ടീകരണമുണ്ടാക്കും: മന്ത്രി കെ രാജൻ

കേരളത്തിലെ ലത്തീൻ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം...

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല, അപ്പീൽ തള്ളി ഹൈക്കോടതി.

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ അപ്പീൽ...

ദേശീയ ശാസ്ത്ര ദിനത്തിൽ പെൺകുട്ടികളിൽ നവീനാശയങ്ങളുണർത്തി ഐഡിയത്തോൺ

തിരുവനന്തപുരം : ഏൻസ്റ്റ് ആൻഡ് യങ് (ഇ ഒയ് ) ലേണിംഗ്...

ഇംഗ്ലീഷ് പരിജ്ഞാനമല്ല രാഷ്ട്രീയ യോഗ്യത: തരൂരിനെതിരെ ആഞ്ഞടിച്ചു പി ജെ കുര്യൻ.

ശശി തരൂർ എം പി യെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മുതിർന്ന...