തിരുവല്ലയിൽ മൂന്നര ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ലഹരി വില്പനയ്ക്കായി 10 വയസുള്ള സ്വന്തം മകനെ ക്യാരിയറായി ഉപയോഗിച്ച് വരികയായിരുന്നു ഇയാൾ. മാരക രാസലഹരിവസ്തുക്കൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്താനാണ് ഇയാൾ സ്വന്തം മകനെ ഉപയോഗിച്ചിരുന്നത്. കുട്ടിയെടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഒട്ടിച്ചും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വെച്ചുമാണ് ലഹരി വിറ്റിരുന്നത്. അറസ്റ്റിലായ ഇയാൾ ലഹരി മാഫിയയുടെ തലപ്പത്തുള്ള ആളാണെന്നും പോലീസ് വ്യക്തമാക്കി.

ഇയാൾക്കു ലഹരി വസ്തുക്കൾ ലഭ്യമാകുന്ന ഉറവിടം അന്വേഷിച്ചു വരികയാന്നെന്നും ഇയാളുടെ കുട്ടി പ്രായപൂർത്തി അല്ലാത്തതിനാൽ പേര് വിവരങ്ങൾ പുറത്തു വിടുന്നതിനു പരിമിതികളുണ്ടെന്നും പോലീസ് പറഞ്ഞു. ഭാര്യ വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്.