ആറ്റുകാൽ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കമുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത ആറ്റുകാൽ വാർഡ് കൗൺസിലറും സിപിഎം നേതാവുമായ ഉണ്ണിക്കൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരമന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ എം.എസ്.നസീർ അദ്ധ്യക്ഷത വഹിച്ചു. DCC ഭാരവാഹികളായ മുഹമ്മദ് ഹുസൈൻ സേഠ്, കൊഞ്ചിറവിള വിനോദ്, ആർ ജി രാജേഷ്, ശ്രീമതി ലീന, അരുൺ, അനന്തപുരി മണികണ്ഠൻ, മണ്ഡലം പ്രസിഡൻറുമാർ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.