മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (യുകെ), കേരളത്തിലെ കൗൺസിലിൻ്റെ പദ്ധതികളുടെയും പരിപാടികളുടെയും സജീവ പ്രചാരണത്തിനായി അരുൺ അയ്യപ്പൻ ഉണ്ണിത്താൻ്റെ (എക്സിക്യൂട്ടീവ് ഡയറക്ടർ , കോർഡോൺ കൺസ്റ്റ്‌ക്ടർസ് ആൻഡ് റിയൽറ്റർസ് പ്രൈവറ്റ് ലിമിറ്റഡ്) പ്രവർത്തനങ്ങളെ ആദരിച്ചു. ഇന്ന് ഹോട്ടൽ ഒ ബൈ താമരയിൽ നടന്ന പരിശീലന പരിപാടിയിൽ സീനിയർ കമ്മ്യൂണിക്കേഷൻ മാനേജർ ലൂയിൻ മോസ്റ്റെർട്ട്, ഫിഷറീസ് സ്റ്റാൻഡേർഡ് അസസ്സബിലിറ്റി മേധാവി അമൻഡ ലെജ്‌ബോവിച്ച് എന്നിവർ ചേർന്ന് പ്രശസ്തിപത്രം സമർപ്പിച്ചു. ഇന്ത്യ ഓപ്പറേഷൻസ് മേധാവി ഡോ. രഞ്ജിത്ത് സുശീലൻ, എം എസ് സി കൺസൾട്ടൻ്റ് അനി ടി നായർ എന്നിവർ പങ്കെടുത്തു.