ലോക്സഭാ മണ്ഡല പുനർ നിർണയത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ജനസംഘ്യ അനുപാദത്തിൽ മണ്ഡല പുനർ നിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്ക്കിടെ പ്രാധാന്യം നഷ്ട്ടപെടുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഈ നീക്കത്തിനെതിരെ ജനങ്ങൾ ഒന്നായി അണിനിരക്കണമെന്നനും ഖാർഗെ ആഹ്വാനം ചെയ്തു. ഈ പ്രശ്നത്തെ പറ്റി ചർച്ച ചെയ്യുവാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ മാസം 22 ന് ചെന്നൈയിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം വിലോച് ചേർത്തിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

ലോക്സഭാ മണ്ഡല പുനർ നിർണ്ണയത്തിന്മേൽ അഭിപ്രായ സമന്വയം വഴി ഒരു പരിഹാരം കണ്ടെത്താൻ കേന്ദ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ തീരുമാനമെടുത്തു നടപ്പാക്കാൻ ആലോചിക്കുന്ന കേന്ദ്രത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പിണറായി സ്റ്റാലിന് ഉറപ്പു നൽകിയിരുന്നു.