ഇടതുപക്ഷ സർക്കാരിനെയും നരേന്ദ്ര മോദിയെയും അഭിനന്ദിക്കുകയും പുകഴ്ത്തി പ്രസ്താവനകൾ നടത്തുകയും ചെയ്ത ശശി തരൂർ വീണ്ടും മോഡി സ്തുതിയുമായി രംഗത്ത്. കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ അതൃപ്തിയും തുടർന്ന് പല നീക്കങ്ങളും നടത്തിയ ശേഷവും ശശി തരൂർ വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. നരേന്ദ്ര മോഡി റഷ്യക്കും യുക്രൈനും ഒരേപോലെ പ്രിയപ്പെട്ട ആളാണെന്നായിരുന്നു ഇത്തവണ തരൂരിന്റെ പുകഴ്ത്തൽ. ലോക സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യക്കു മുഖ്യ പങ്കു വഹിക്കാൻ കഴിയുമെന്നും തരൂർ പറഞ്ഞു. “റഷ്യയിൽ നിന്നും എന്ന വാങ്ങുന്ന നയത്തെ പണ്ട് ഞാൻ എതിർത്തിരുന്നു. അത് തെറ്റായിപോയെന്നും മോദിയുടെ ഈ നയത്തിനെതിരെ നിന്നത് അബദ്ധമായി പോയി
എന്നും തരൂർ അഭിപ്രായപ്പെട്ടു.

നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയതും വ്യവസായമേഖലയിൽ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ലക്‌ഷ്യം കണ്ടു എന്ന് വിചാരിച്ചിരിക്കെയാണ് വീണ്ടും തരൂർ മോഡി പ്രശംസ നടത്തിയത്. എതിർ പാർട്ടിക്കാർക്ക് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം നല്കുന്നവരെയും ബി ജെ പി യെ പ്രശംസിക്കുന്നവരെയും സ്തുതിക്കുന്നവരെയും ഒരു കാരണവശാലും കോൺഗ്രസിൽ വെച്ചുപൊറുപ്പിക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.