ആശ വർക്കർമാരുടെ സമരത്തിൽ യു ഡി എഫിനും ബി ജെ പി ക്കും ഇരട്ടത്താപ്പെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ജനാധിപത്യ മഹിളാ സോസിയേഷന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ സുശീല ഗോപാലൻ സ്മാരക മന്ദിരം ഉദ്ഘടനനത്തിനു ശേഷം കണ്ണൂർ കളക്ടറേറ്റിൽ നടന്ന പൊതു സമ്മേളനത്തിലാണ് യു ഡി എഫിനും ബിജെപി ക്കും നേരെ ബൃന്ദ ആഞ്ഞടിച്ചത്. കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ആശമാരുടെ സമരപ്പന്തലിലെത്തിയത് അത്ഭുതപെടുത്തിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ ആശാവർക്കർമാർക്ക് വേണ്ടി 5 പൈസ പോലും വകയിരുത്തിയിരുന്നില്ല എന്ന് പി കെ ശ്രീമതി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ യു പി എ സർക്കാരാണ് ആശ വർക്കർമാരെ തൊഴിലാളികളായി പരിഗണിച്ചത്. ശേഷം വന്ന ബിജെപി സർക്കാരുകൾ ഇവർക്കു മറ്റു ആനുകൂല്യങ്ങളൊന്നും തന്നെ നൽകിയിട്ടില്ല. സാമ്പത്തിക ബുദ്ധിമിറ്റിലും കേരളം ഇവർക്കു മെച്ചപ്പെട്ട വേതനം നൽകുന്നുണ്ട്. ഇപ്പോൾ കേന്ദ്ര മന്ത്രിയയും ബിജെപി അധ്യക്ഷനുമെല്ലാം വെറുതെ മുതലക്കണ്ണീരൊഴുക്കുകയാണെന്നും ബൃന്ദാ കാരാട്ട് ആരോപിച്ചു.