ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രസ്താവനയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. വെടി നിർത്തൽ കരാറിൽ നിന്നും ഇസ്രായേൽ പിന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും ഇസ്രയേലിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും പോളിറ്റ് ബ്യുറോ പ്രസ്താവിച്ചു. ഇസ്രായേൽ നീക്കത്തിൽ മൗനം പാലിക്കുന്ന ട്രംപ് ഗാസയെ തകർത്തു പട്ടിണിയിലേക്ക് തള്ളിയിടാനാണ് ശ്രമിക്കുന്നത് എന്നും പി ബി പറഞ്ഞു.

മാർച്ച് മാസം മുതൽ ഗാസയിലേക്കുള്ള വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ തടഞ്ഞു വെച്ചിരുന്നു. സമാധാനം പുലരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഇസ്രായേൽ അതിനായി വെടി നിർത്തൽ പാലിക്കണമെന്നും പി ബി ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ ഈ അക്രമണത്തിനെതിരെ മോഡി സർക്കാർ രംഗത്ത് വരണമെന്നും ഒരു നാട്ടിൽ കൂട്ടക്കുരുതി നടക്കുമ്പോൾ മോഡിൻസർക്കാരിനു ഇനിയും മൗനം പാളിച്ച ഇരിക്കാൻ സാധിക്കില്ലെന്നും പി ബി പറഞ്ഞു. സിപിഎമ്മിന്റെ എല്ലാ യൂണിറ്റ് തലങ്ങളിലും ഇസ്രേയേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.