ഗാസയിലെ നസീർ ആശുപത്രിയിൽ ബോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസ് നേതാവ് ഇസ്മായിൽ ബറോമിനെ വധിച്ചു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യുറോ അംഗം സലാഹ് അൽ ബര്ദാവീലിന്റെ വധത്തിനു ശേഷമാണു ഇപ്പോൾ മറ്റൊരു ഹമാസ് നേതാവിനെ കൂടെ വിധിച്ചിരിക്കുന്നത്. ഇന്നലെ തെക്കൻ ഗാസയിലുണ്ടായ ആക്രമണത്തിലാണ് സലാഹ് അൽ ബർദാവിൽ വധിക്കപ്പെട്ടത്. വാർത്ത ഹമാസ് ശരിവെച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ വധിക്കാനുള്ള പദ്ധതി തന്നെയായിരുന്നു ഇതെന്ന് ഇസ്രേയേലും വ്യക്തമാക്കിയിട്ടുണ്ട്.

നാസർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും നാശനഷ്ടങ്ങൾ കുറയ്ക്കാൻ ആവശ്യമായ യുദ്ധോപകരണങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രേൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീണ്ടും ആക്രമണം തുടങ്ങിയത്. വടക്കൻ ഗഗാസയിൽ വീണ്ടും ഉപരോധം ഏർപെടുത്തുകയാണെന്നും പലെസ്ടിനികളോട് ഗാസ വിട്ടു പോകാൻ ആവശ്യപെട്ടിട്ടില്ലെന്നും പക്ഷെ പുറത്തു നിന്നും ആരെയും അവിടേക്ക് കടത്തി വിടുകയുമില്ല എന്ന് ഇസ്രായേൽ പറഞ്ഞു