ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ആർ എസ് എസിന്റെ കൈക്കുള്ളിലായാൽ തകർച്ചനേരിടുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശിയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായുള്ള വിവിധ വിദ്യാർത്ഥി സംഘടനാനകളുടെ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യത്തിലെ പല കക്ഷികല്കും പല പ്രത്യശാസ്ത്രങ്ങളും ചിന്താധാരകളുമാണെങ്കിലും വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി എന്നും ഒന്നിച്ച് ഉറപ്പോടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തിൻറെ ഭാവിയെയും വിദ്യാഭ്യാസ മേഖലയെയും തകർക്കാൻ ശ്രമിക്കുന്ന സംഘടനയുടെ പേരാണ് ആർ എസ് എസ്. വിദ്യാഭാസ സംവിധാനങ്ങൾ അവരുടെ കൈക്കുള്ളിലായാൽ രാജ്യം നശിക്കും. ആർക്കും ജോലി ലഭിക്കാത്ത രാജ്യമായി ഇന്നിതാ മാറും” എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്ത്യയിലെ സർവകലാശാലകളിൽ ആർ എസ് എസ് അജണ്ട നടപ്പാക്കി വരുതിയിലാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വിദ്യാർഥികളിലേക്ക് കൃത്യമായി എത്തിക്കേണ്ട ചുമതല വിദ്യാർത്ഥി സംഘടനകൾക്കുണ്ടെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. പാർലമെന്റിൽ മഹാ കുംഭമേളയെപ്പറ്റി അഭിമാനപൂർവം പ്രസംഗിച്ച മോഡി വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ വിഷയങ്ങളെപ്പറ്റി ഒന്നും സംസാരിച്ചല്ലെന്നും വിമർശിച്ചു.