മലയാളികളുടെ എക്കാലത്തെയും ആക്ഷൻ ഹീറോ ജയൻ പ്രധാന വേഷത്തിൽ എത്തി ബോക്സ് ഓഫീസ് ഹിറ്റടിച്ച സിനിമയായിരുന്നു ശരപഞ്ജരം. 1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ജയന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജയനെത്തിയത്. അദ്ദേഹം അവതരിപ്പിച്ച ചന്ദ്രശേഖരൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്തു 46 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് 4K ദൃശ്യമികവോടെ എത്തുകയാണ്.

ഏപ്രിൽ 25ന് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തും. മോഹൻലാലിന്റെ തുടരും എന്ന സിനിമയിക്കൊപ്പമാണ് ജയന്റെ എക്കാല സൂപ്പർഹിറ്റും തിയേറ്ററിൽ എത്തുന്നത്. റീ റിലീസുകൾ പോലും ഹിറ്റാക്കിയ മോഹൻലാലിന് മുന്നിൽ ജയൻ എങ്ങനെയാണ് പിടിച്ചു നിൽക്കുന്നത് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.