സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം എ ബേബിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ചുകൊണ്ട് ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രംഗത്ത്. രാജ്യം മുഴുവൻ അറിയുന്ന ഒരു നേതാവും ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ലെന്നാണ് പരിഹാസം.

നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ രാജ്യം അറിയുന്ന ആരും പാർട്ടിയില്‍ ഇല്ലെന്നും, പാർട്ടിയുടെ ഉന്നത സ്ഥാനത്തുള്ള ആ വ്യക്തിയെ തനിക്ക് അറിയില്ലെന്നും പറഞ്ഞ അദ്ദേഹം, ആ വ്യക്തി കേരളത്തില്‍ നിന്നുള്ളയാളാണെന്ന് താൻ കേട്ടുവെന്നും കൂട്ടിച്ചേർത്തു. മുൻ മന്ത്രിയും എംപിയും ആയിരുന്നിട്ടും അദ്ദേഹത്തെ അറിയില്ലെന്നും, താൻ തീർച്ചയായും ഗൂഗിളില്‍ അദ്ദേഹത്തെക്കുറിച്ച് പരിശോധിക്കുമെന്നും ദേബ് പരിഹസിച്ചു.