മെയ് 20ന് നടത്താനിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭത്തിൽ നിന്നും പിന്മാറിയതായി ഐ എൻ ടി യു സി. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഇക്കാര്യം സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെ അറിയിച്ചു. കെ പി സി സി യുടെ നിർദ്ദേശാനുസരണമാണ് ഐ എൻ ടി യു സി യുടെ പിന്മാറ്റം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരെഞ്ഞെടുപ്പും നടക്കാനിരിക്കെ ഇടതുപക്ഷത്തോടൊപ്പമുള്ള പ്രതിഷേധങ്ങൾ തത്കാലം നിർത്തി വെയ്ക്കുന്നു എന്നാണ് ചന്ദ്രശേഖരൻ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്.

കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നതിൽ സംശയമില്ല. ഇവ ഗുരുതരവുമാണ്. എന്നാൽ സംസ്ഥാന സർക്കാരും കേരളത്തിൽ ഇത് തന്നെയാണ് നടത്തിപോരുന്നത്. പല ക്ഷേമനിധികളും അവതാളത്തിലുമാണ്. ഇക്കാര്യങ്ങൾ സംയുക്ത സമര സമിതി ചർച്ച ചെയ്യുകയും അതിന്റെ ഫലമായാണ് കേന്ദ്രത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാമെന്നും തീരുമാനിച്ചത്. എന്നാൽ കെ പി സി സി യുടെ നിർദേശ പ്രകാരമാണ് ഇപ്പോളുള്ള പിന്മാറ്റം.