സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ആ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടനിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തുടർന്ന് അയാൾ ലഹരി ഉപയോഗിച്ചുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നും ലഹരി ഉപയോഗിക്കുന്ന നടന്മാരോടൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനവും എടുത്തിരുന്നു. ഇപ്പോൾ ഇക്കാര്യയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നുമാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടു വിൻസി ഫിലിം ചേംബറിന് പരാതി നൽകി. ആ സിനിമയിലെ നായക നടൻ ആയ ഷൈൻ ടോം ചാക്കോ ആണ് തന്നോട് മോശമായി പെരുമാറിയത്. സെറ്റിൽ വെച്ച് ആ നടൻ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കൂടി വെളിപ്പെടുത്തിയതോടെ എക്സൈസും വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയും. വിൻസിയുടെ തീരുമാനത്തെ അംഗീകരിക്കുകയും പൂർണ പിന്തുണ നൽകുമെന്നും സിനിമ അഭിനേതാക്കരുടെ കൂട്ടായ്മയായ ‘അമ്മ’ പറഞ്ഞിരുന്നു.