ഷൂട്ടിംഗിനിടയില്‍ ഒരു നടൻ ലഹരി ഉപയോഗികുകയും മോശമായി പെരുമാറുകയും ചെയ്തെന്ന നടി വിൻസി അലോഷ്യസിന്‍റെ പരാതി വളരെ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ ഇത് അന്വേഷിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് കളങ്കമേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പതറാതെ ധൈര്യപൂര്‍വം നിലപാട് പറയുകയും നിയമപരമായി നടപടികൾ സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.