അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഛായയും മാറി. അൻവറിന്റെ എം എൽ എ ഓഫിസ് ഇനി നിലമ്പൂരിലെ തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസായി പ്രവർത്തിക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ഓഫീസ് മാറ്റിയത്. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതു മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ കെ ടി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചിരുന്നു.

വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്ന കടുംപിടുത്തം തുടരുകയാണ് പി വി അൻവർ. യു ഡി എഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്നതു വരെ മാധ്യമങ്ങളുമായി സംവദിക്കില്ലെന്നും പി വി അൻവർ പറഞ്ഞു. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ സ്ഥാനാർത്ഥിയെ യു ഡി എഫ് തീരുമാനിക്കുമെന്നും അതിൽ അൻവർ ഇടപെടേണ്ടതില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.