പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം ചാക്കോ. മയക്കുമരുന്ന് ഉപയോഗം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഷൈൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നും ഡാൻസാഫ് സംഘത്തെ കണ്ടു ഓടി രക്ഷപെടുകയും ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നോട്ടീസ് അയക്കുകയും കൃത്യ സായതു തന്നെ ഷൈൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് താൻ ചെയ്തിട്ടുള്ള കുറ്റങ്ങളെല്ലാം ഷൈൻ തുറന്നു പറഞ്ഞത്. നടനെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോകും.

സൂത്രവാക്യം എന്ന സിനിമയുടെ സ്റ്റിൽ വെച്ച് നടിയായ വിൻസി അലോഷ്യസിനോട് മോശമായി പെരുമാറുകയും ലഹരി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതി പുറത്തു വന്നതോടെയായാണ് ഇതിന്റെയെല്ലാം ആരംഭം.