ഒടുവിൽ അൻവറിന്റെ യു ഡി എഫ് മുന്നണി പ്രവേശനം എന്ന ആഗ്രഹം സാധ്യമാകുന്നു. കേരളത്തിൽ തൃണമൂലിനെ ഒപ്പം കൂട്ടുന്നതിൽ തെറ്റില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടാണ് അൻവർ യു ഡി എഫിൽ എത്തുന്നതിൽ നിർണായകമായത്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെടുന്ന സഖ്യങ്ങൾ ദേശീയ രാഷ്ട്രീയ നിലപാടുകളിൽ നിന്നും വിഭിന്നമാണെന്നും ഹൈക്കമാൻഡ് പറഞ്ഞു. ബംഗാളിൽ തൃണമൂലിനെതിരെ ശക്തമായി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും നിൽക്കുമ്പോഴാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കോൺഗ്രസ് തൃണമൂലിനെ കൂടി ഒപ്പം കൂട്ടുന്നത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്ത എത്തിയിരിക്കുന്ന സാചര്യത്തിലാണ് മുന്നണി പ്രവേശനത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. ഏപ്രിൽ 24ന് കോൺഗ്രസ് നേതാക്കൾ അൻവറുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാകും ചർച്ച. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചർച്ചയിൽ മുന്നണി പ്രവേശനം സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടാകും.