മുഖ്യമന്ത്രിയും  മന്ത്രിമാരും  സഞ്ചരിക്കുന്ന ബസ് മാനന്തവാടിയിൽ ചെളിയിൽ താഴ്ന്നു; അവസാനം മുകളിൽ കയറ്റിയത് ഇങ്ങനെ

വയനാട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. വയനാട് മാനന്തവാടിയിൽ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയർത്തിയത്.

വയനാട്ടിലെ അവസാനത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ചെളിയിൽ താഴ്ന്ന ബസിന്റെ ടയർ കയർ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും സുരക്ഷിതമായി മുകളിലേയ്ക്ക് കയറ്റിയത്. ബസിന്റെ പിൻചക്രങ്ങളാണ് ചെളിയിൽ താഴ്ന്നത്.

അതേസമയം,മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തുന്ന ബസ് ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ആലോചന. ജനുവരി മുതൽ ഇത്തരത്തിൽ ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ സർക്കാരിന്റെ അനുമതി തേടിയെന്നാണ് വിവരം.


പ്രത്യേക നിരക്ക് ഈടാക്കിയാണ് നവകേരള ബസ് വിട്ടുനൽകുക. ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിശ്ചിത ശതമാനത്തിന് നിരക്കിൽ ഇളവ് നൽകിയേക്കും. സർക്കാരിന്റെ അനുമതി കിട്ടിയാൽ മാത്രമേ തുടർനടപടികൾ കെ.എസ്.ആർ.ടി.സിക്ക് സ്വീകരിക്കാനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...