റോബിൻ ബസുടമ ഗിരീഷിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്, നടപടി വർഷങ്ങൾക്ക് മുൻപുളള ചെക്ക് കേസിൽ

കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷ് ചെക്ക് കേസിൽ അറസ്റ്റിലായി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. 2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും സോഷ്യൽ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചത്. അതേസമയം ,ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...