വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഭര്‍ത്താവിന്റെ ചെവി കടിച്ച് മുറിച്ച് ഭാര്യയുടെ അതിക്രമം

ന്യൂഡല്‍ഹി: വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ചെവി കടിച്ചുമുറിച്ച് ഭാര്യ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ഭാര്യയുടെ അതിക്രമത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് 45കാരനായ ഭര്‍ത്താവ്. ശസ്ത്രക്രിയയിലൂടെയാണ് ചെവി തുന്നിപ്പിടിപ്പിച്ചത്. ഐപിസി സെക്ഷന്‍ 324 പ്രകാരം പരാതിക്കാരന്റെ ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

നവംബര്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ വീട്ടിലെ മാലിന്യങ്ങള്‍ പുറത്ത് കളയാന്‍ പോയതായിരുന്നു ഭര്‍ത്താവ്. താന്‍ തിരികെ വരുമ്പോള്‍ വീട് വൃത്തിയാക്കണമെന്ന് ഇയാള്‍ ഭാര്യയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ തന്നോട് ഒരു കാരണവുമില്ലാതെ ഭാര്യ വഴക്കിടുകയായിരുന്നുവെന്നാണ് പൊലീസില്‍ ഇയാള്‍ നല്‍കിയ മൊഴി.

ദമ്പതികള്‍ താമസിക്കുന്ന വീട് വില്‍ക്കണമെന്നും തുകയുടെ ഒരു ഭാഗം തനിക്ക് നല്‍കണണെന്നും ഭാര്യ നിരന്തരം ആവശ്യപ്പെടുമായിരുന്നു. കുട്ടികള്‍ക്കും തനിക്കും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നത്.

വഴക്കിടാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അക്രമിക്കാന്‍ ശ്രമിച്ചു. പ്രശ്‌നം ഒഴിവാക്കാന്‍ പുറത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ പിന്നില്‍ നിന്ന് ആക്രമിക്കുകയും വലത് ചെവിയില്‍ ശക്തിയായി കടിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.തുടര്‍ന്ന് മകനാണ് തന്നെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി വിവരം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ മൊഴി നല്‍കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല പരാതിക്കാരന്‍. പിന്നീട് ഇയാള്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നിറങ്ങി സ്റ്റേഷനിലെത്തി വിശദമായി പരാതി എഴുതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...