കണ്ണൂർ വി സിയുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്; ഉത്തരവ് ഉടൻ

കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്… ഉത്തരവ് ഉടൻ പുറത്തിറങ്ങും. ചാൻസിലർ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ്‌ നന്ദൻ.

കണ്ണൂർ വി സി പുനർനിയമനത്തിൽ ഗവർണർക്കെതിരെ സുപ്രിംകോടതി അതിരൂക്ഷ വിമർശനം നടത്തിയിരുന്നു. ഗവർണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി വിമർശിച്ചിരുന്നു.നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്ന് പറഞ്ഞു.

കണ്ണൂർ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവർണർക്കെതിരെ രൂക്ഷവിമർശനമുള്ളത്. വിധിയിൽ 71-ാം പോയിന്റായാണ് ഗവർണർ റബ്ബർ സ്റ്റാമ്പാകരുതെന്ന് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് അധികാരങ്ങളില്ലാത്ത ഒരു സ്ഥാനം ചെലുത്തുന്ന സമ്മർദത്തിന് വിധേയപ്പെടാൻ ഗവർണർ ബാധ്യസ്ഥനല്ല. അതുകൊണ്ടുതന്നെ നടപടി ചട്ടവിരുദ്ധമാണെന്ന് കോടതിയ്ക്ക് കരുതേണ്ടിവരും. സുതാര്യതയില്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി.

വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മർദമുണ്ടായി എന്നുൾപ്പെടെ നിരീക്ഷിച്ചുകൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങൾ. സമ്മർദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാൽ ഡോ. രവീന്ദ്രൻ ഗോപിനാഥന് പുനർനിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

4 പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനർനിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സർക്കാരിന് അടിതെറ്റിയത്. ചാൻസലാറായ ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...