തിയേറ്ററിൽ വൻ വിജയം തീർത്ത ജിഗർതണ്ട  ഡബിൾ  എക്സ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററിൽ വൻ വിജയമായ ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്സ്. രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ജിഗർതണ്ട ഡബിൾ എക്സ് ഒടിടി റിലീസ് ആകുമെന്നാണ് വിവരം. 2023 ഡിസംബർ എട്ടിന് നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ബോബി സിംഹ, സിദ്ധാർത്ഥ്, ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർതണ്ട ഡബിൾ എക്സ്. ചിത്രത്തിൽ നിമിഷ സജയനും ഷെെൻ ടോം ചാക്കോയും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനും എസ് കതിരേശനും ചേർന്ന് നിർമ്മിച്ച ജിഗർതണ്ട ദീപാവലി റിലീസായി നവംബർ 10നാണ് റിലീസ് ചെയ്തത്. സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. ചിത്രം കേരളത്തിലും വൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...