രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; നടനുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്കെതിരെ വീണ്ടും വിലക്കേർപ്പെടുത്തി തിയേറ്റർ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കില്ലെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ കമ്പനി കുടിശ്ശിക തീർക്കാനുള്ളതാണ് നടപടിയ്ക്ക് കാരണമായത്. കുടിശ്ശിക തീർക്കുംവരെ രഞ്ജി പണിക്കർ പ്രവർത്തിക്കുന്ന സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

കഴിഞ്ഞ ഏപ്രിലിലും ഫിയോക് രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് നിലനിൽക്കെതന്നെ അദ്ദേഹം പ്രധാന വേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന സിനിമ ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ എത്തുകയും ചെയ്തിരുന്നു.

‘ഹണ്ട്’ എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ഹൊറർ ത്രില്ലർ സിനിമയിൽ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. സുരേഷ് ഗോപി നായകനായെത്തിയ സൂപ്പ‌ഹിറ്റ് സിനിമ ‘ലേലം2’വിന്റെ തിരക്കഥയുടെ പണിപ്പുരയിലുമാണ് രഞ്ജി പണിക്കർ. ഇതിന് പുറമേ ജീത്തു ജോസഫ് ചിത്രത്തിലും രഞ്ജി പണിക്കർ വേഷമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ബിൽ ചർച്ചയിൽ പങ്കെടുത്തില്ല. പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ സുപ്രഭാതത്തിൽ വിമർശനം

വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയെയും...

എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ യുടെ വ്യാപക റെയ്‌ഡ്‌

സംസ്ഥാനത്ത് പലയിടത്തും എസ് ഡി പി ഐ പ്രവർത്തരുടെ വീടുകളിൽ എൻ...

ശ്രീരാമനെ അപമാനിച്ചു; ജബൽപൂരിൽ സ്കൂൾ തകർത്തു ഹിന്ദു സംഘടന.

ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ...

കക്കാടംപൊയിലിൽ 40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി...