ഹൈ റിച്ച് തട്ടിപ്പ്: ജി.എസ്.ടി വെട്ടിച്ചത് 126.54 കോ​ടി രൂപ

കൊ​ച്ചി: ഹൈ റിച്ച് മ​ൾ​ട്ടി​ ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി നടത്തിയത് കേരളത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പെന്ന് ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം. കമ്പനി 126.54 കോ​ടി രൂ​പ​യു​ടെ ജി.​എ​സ്.​ടി വെ​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​റെ കസ്റ്റഡിയിലെടുത്തിരുന്നു…. കെ.​ഡി. പ്ര​താ​പ​നെയാണ്​​ ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ്​ കാ​സ​ർ​കോ​ട്​​ യൂ​നി​റ്റ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.75 കോ​ടി കൂ​ടി അ​ട​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹൈ ​റി​ച്ച്​ ഓ​ൺ​ലൈ​ൻ ഷോ​പ്പി പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ഡ​യ​റ​ക്ട​റെ അറസ്റ്റ് ചെയ്തത്….
703 കോ​ടി വി​റ്റു​വ​ര​വു​ള്ള ക​മ്പ​നി 126.54 കോ​ടി ജി.​എ​സ്.​ടി അ​ട​ക്കാ​നു​ണ്ടെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 15 ശ​ത​മാ​നം പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക്ക്​ പി​ന്നാ​ലെ ന​വം​ബ​ർ 24ന്​ ​ഒ​ന്ന​ര​ക്കോ​ടി​യും 27ന്​ 50 ​കോ​ടി​യും അടക്കം 51.5 കോടി ക​മ്പ​നി അ​ട​ച്ചു.
ഇ​യാ​ളെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സാ​മ്പ​ത്തി​കം) റി​മാ​ൻ​ഡ്​ ചെ​യ്തു. അ​റ​സ്റ്റ്​ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എന്നാൽ, ക​മ്പ​നി നി​കു​തി വെ​ട്ടി​ച്ചെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്നും ജി.​എ​സ്.​ടി ഫ​യ​ലി​ങ്​ വി​ഭാ​ഗ​ത്തി​ൽ വ​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ ഭാ​ഗ​മാ​യി പെ​രു​പ്പി​ച്ച്​ കാ​ണി​ച്ച ക​ണ​ക്കു​ക​ളു​ടെ ഫ​ല​മാ​യാ​ണ്​ ഇ​ത്ത​രം തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തെ​ന്നും ഹൈ ​റി​ച്ച്​ ക​മ്പ​നി അ​ധി​കൃ​ത​ർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...