നിലവിലെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കോട്ടത്തിൽ ജില്ലയായ പത്തനംതിട്ട ജില്ലയിലെ ജില്ലാ സെക്രട്ടറിയായിരുന്ന യൂത്ത് കോൺഗ്രസിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയായ അരവിന്ദാണ് നിരവധി തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പിടിയിലായത്. അരവിന്ദ് ആദ്യം പിടിക്കപ്പെടുന്നത് ആരോഗ്യവകുപ്പിൽ നടത്തിയ തട്ടിപ്പിലൂടെയാണ്. ഇപ്പോൾ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്റെ തെളിവുകളും പുറത്തുവന്നു. നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ ജോലി വാഗ്ദാനത്തിന്റെ പേരിൽ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ പക്കൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ബന്ധപ്പെട്ട അരവിന്ദ് തന്നെ നടത്തിയ തട്ടിപ്പുകളുടെ തെളിവുകളും പുറത്തുവന്നു. ആരോഗ്യവകുപ്പിൽ നിന്നും പോലീസിലേക്ക് ഒരു പരാതി പോകുന്നു. തങ്ങളുടെ ശീലം ലെറ്റർപാഡും ഉപയോഗിച്ച് വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച നൽകിയതായിരുന്നു പരാതി. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരവിന്ദ് കോഴ വാങ്ങി എന്ന് തെളിയുന്നത്. കോട്ടയം ജില്ലാ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലി തരാമെന്ന് പറഞ്ഞുകൊണ്ട് ആലപ്പുഴ സ്വദേശിയിൽ നിന്നും 50,000 രൂപയാണ് ഇയാൾ വാങ്ങിയത് ശേഷം വിശ്വസ്തതയ്ക്ക് വേണ്ടി വ്യാജ ശീലം ലെറ്റർപാടും ഉപയോഗിച്ച് വ്യാജ നിയമന ഉത്തരവ് നൽകുകയായിരുന്നു. തട്ടിപ്പിന് ഇരയായ വ്യക്തി വ്യാജ രേഖയുമായി ആരോഗ്യവകുപ്പിൽ എത്തുന്നു തുടർന്ന് ഇത്തരത്തിലുള്ള നിയമനം ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയുന്ന വ്യക്തി ആരോഗ്യവകുപ്പിൽ പരാതി നൽകുന്നു. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് സ്റ്റേഷനിൽ പരാതി. അങ്ങനെയാണ് അരവിന്ദൻ ലേക്ക് അന്വേഷണം എത്തിയത്. തുടർന്നുള്ള പരിശോധനയിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് തെളിയുന്നു. അതിലൊന്നാണ് പേരിൽ സമാനമായി നടത്തിയ തട്ടിപ്പ്. നിരവധിപേരിൽ നിന്ന് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി എന്നാൽ പോലീസ് സംശയിക്കുന്നു. പോലെ നിരവധി സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ അദ്ദേഹം തട്ടിപ്പ് നടത്തി എന്നും പോലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. ഫിംഗർ പ്രിന്റ് പരിശോധന അടക്കം നിരവധി പരിശോധനകൾക്കൊടുവിൽ കൂടുതൽ പങ്കുണ്ടോ എന്ന് തെളിയിക്കാൻ ആകുമെന്നാണ് പോലീസ് കരുതുന്നത്. കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യും . ഇതുമായി ബന്ധപ്പെട്ട കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ അതും തെളിയിക്കുമെന്ന് പോലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ഇത് ചെയ്യുമെന്ന് എന്ന് പോലീസ് വിശ്വസിക്കുന്നില്ല. കൂടുതൽ ആളുകൾക്ക് പങ്കുണ്ട് എന്ന തെളിയിക്കേണ്ടതുണ്ട്. എന്നാൽ സംഭവത്തെ ചൊല്ലി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും ഇതുവരെ വന്നിട്ടില്ല. വിവാദമായ സംഘടന തെരഞ്ഞെടുപ്പ് ശേഷം കോൺഗ്രസ് നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഈ കേസ്