കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി

മലപ്പുറം : കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥി മുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ . ലീഗിലെ ഒരു വിഭാഗം സിപിഐഎമ്മിനു അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. പുതിയ ചെയർ പേഴ്സനായി മുഹ്സിന പൂവൻ മഠത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .
കോട്ടക്കൽ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു . മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെയാണ് നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തത് . ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ പതിനഞ്ചു വോട്ടുകൾക്കാണ് സിപിഐഎം പാനലിന്റെ വിജയം . രണ്ട് ബി ജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു . ബുഷ്‌റ ഷബീർ രാജി വെച്ച ഒരു വാർഡ് അടക്കം രണ്ട് വാർഡുകൾ ഒഴിഞ്ഞു കിടക്കുകയാണ് . മുസ്ലിം ലീഗിലെ മുഹ്സിന പൂവൻ മഠത്തിൽ ആണ് പുതിയ ചെയർ പേഴ്സൺ ആയി തെരഞ്ഞെടുത്തത് . ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ ലീഗിലെ ഒരു വിഭാഗം സിപിഐഎമ്മിനു അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു . മുഹ്സിന പൂവൻ മഠത്തിൽ പന്ത്രെണ്ടാം വാർഡിൽ നിന്നുള്ള കൗണ്സിലറാണ് . പുതിയ ചെയർ പേഴ്സനായി മുഹ്സിന പൂവൻ മഠത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . വിജയത്തിൽ ആഹ്ലാദ പ്രകടനവുമായി കോട്ടക്കൽ നഗരസഭക്ക് മുന്നിൽ ldf പ്രവർത്തകർ പടക്കം പൊട്ടിക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു ,.
പാർട്ടിയിലെ ഭിന്നതയെ തുടർന്നാണ് ബുഷ്‌റ ഷബീർ ചെയർ പേഴ്സൺ സ്ഥാനവും ഒപ്പം കൗൺസിലർ സ്ഥാനവും രാജി വെച്ചത് . തുടർന്ന് ഡോ കെ ഹനീഷയെ ലീഗ് നേതൃത്വം ചെയർ പേഴ്സൺ ആയി പ്രഖ്യാപിച്ചിരുന്നു . കെ ഹനീഷ ആക്ടിങ് ചെയർ പേഴ്സൺ ആയി തുടരുന്നതിനിടയിലാണ് ചെയർ പേഴ്സൺ തിരഞ്ഞെടുപ് നടന്നത് . ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിലാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സിപിഐഎം ന്റെ ചെയർ പേഴ്സൺ സ്ഥാനാർഥിയായ മുഹ്സിന പൂവൻ മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് നിയമഭേദഗതിയിൽ ഹർജികൾ ഇന്ന് പരിഗണിക്കും. സുപ്രീംകോടതി തീരുമാനം നിർണായകം

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഉച്ച തിരിഞ്ഞ് സുപ്രീം...

ചൈന വിളിക്കുന്നു; 85000 വിസകൾ നൽകി. ഇന്ത്യക്കാർക്ക് വിസ ഇളവുകൾ നൽകി ചൈന.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കണക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കി ചൈന....

കുടമാറ്റത്തിൽ ഹെഡ്ഗേവാർ ചിത്രവും; ഹൈക്കോടതി ഉത്തരവിന്റെ ലംഘനം: യൂത്ത് കോൺഗ്രസിന്റെ പരാതി

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരത്തിൽ കുടമാറ്റത്തിനിടെ നവോഥാന നായകർക്കൊപ്പം ആർ എസ്...

പി എം ശ്രീയിലൂടെ നവ വിദ്യാഭ്യാസ നയം കടത്തുന്നു. ചേരേണ്ടതില്ലെന്നു ജനയുഗം മുഖപ്രസംഗം

പി എം ശ്രീ പദ്ധതിയിലൂടെ നവ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര...