ഡൽഹി: ചോദ്യം ചോദിക്കാൻ കോഴ വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. എന്നാൽ മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ചർച്ചക്കിടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി …
എന്നാൽ യാതൊരു തെളിവും ഇല്ലാതെയാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് മഹ് വ മൊയ്ത്ര പ്രതികരിച്ചു… തന്നെ പുറത്താക്കിയാലും അദാനിക്കെതിരായ പോരാട്ടമം തുടരുമെന്നും അവർ പറഞ്ഞു… അടുത്ത 30 വർഷം പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്നും അവർ ആഞ്ഞടിച്ചു… അതേ സമയം മഹ് വാ മൊയ്ത്ര യ്ക്ക് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചു …