നവകേരള സദസ്സിന്‍റെ മറവിൽ വയല്‍ നികത്തൽ

വെ​ള്ള​റ​ട: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു എന്ന് ആ​രോ​പ​ണം. കാ​ര​ക്കോ​ണം സി.​എ​സ്‌.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ങ്ക​ണ​ത്തി​ലാ​ണ് 22ന് ​പാ​റ​ശ്ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന​ത്. അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ മ​റ​വി​ല്‍ അ​വ​ധി​ ദിവസം​ നോ​ക്കി മ​ങ്കാ​രം ഏ​ലാ​യി​ലെ ഒ​രേ​ക്ക​റോ​ളം വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പിക്കുന്നത്.​

10 വ​ര്‍ഷം മു​മ്പ് ഈ ​വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മം നാ​ട്ടു​കാ​ര്‍ ചേർന്ന് ത​ട​ഞ്ഞി​രു​ന്നു. അ​ന്ന് വ​ര​മ്പി​ല്‍ സം​ഭ​രി​ച്ചി​രു​ന്ന മ​ണ്ണാ​ണ് ഇപ്പോ​ള്‍ യ​ന്ത്ര സാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​യി​ലി​ലേ​ക്ക് ത​ട്ടു​ന്ന​ത്. മു​മ്പ് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ക്കു​ന്ന​തി​ന് മു​മ്പ് ആ​റ്​ വ​യ​ലു​ക​ള്‍ നികത്തിയിരുന്നു. തു​ട​ര്‍ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​പ്പോ​ള്‍ ആ​ർ.​ഡി.​ഒ ഇ​ട​പെ​ട്ടാ​ണ് നി​ക​ത്ത​ല്‍ നി​ര്‍ത്തി​വെ​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ക​ണ്ട​ന്‍ചി​റ കു​ള​ത്തി​നും മ​ങ്കാ​രം കു​ള​ത്തി​നും ഇ​ട​യി​ലാ​ണ് മ​ങ്കാ​രം എ​ലാ. പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന 32 സെ​ന്റ് തോ​ടി​ന്റെ ന​ല്ലൊ​രു ഭാ​ഗ​വും ഇ​തി​ന​കം മ​ണ്ണി​ട്ട് നി​ക​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...