മോദി പറയുന്നതിനെ ന്യായീകരിക്കാനല്ല ഇടത് പക്ഷം : കെ കെ ഷൈലജ M5 ന്യൂസിനോട്

  • മോദിയെ ന്യായീകരിക്കാൻ അല്ല ഇടതുപക്ഷം എന്ന് കെ കെ ശൈലജ
  • തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു
  • താൻ പറഞ്ഞത്എൽഡിഎഫിന്റെ തീരുമാനം

ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ മോദിയെ ന്യായീകരിക്കാൻ അല്ല ഇടതുപക്ഷം എന്ന് കെ കെ ശൈലജ. യുദ്ധവുമായി ബന്ധപ്പെട്ട ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമയിരുന്നു… അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ…. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നെന്നും ഇസ്രയേലിന്റെ ജനവാസ മേഖലയിൽഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നുമായിരുന്നു വിവാദമായ ഫേസ്ബുക് പോസ്റ്റ്.
എന്നാൽ പറഞ്ഞതിൽ തെറ്റില്ല, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് ഷൈലജ ടീച്ചർ പ്രതികരിച്ചു…താൻ പറഞ്ഞത്എൽഡിഎഫിന്റെ മൊത്തം തീരുമാനമാണെന്നും ടീച്ചർ കൂട്ടിച്ചേർത്തു.. പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും ഫലസ്തീൻ ജനതയ്ക്ക് നേരിട്ട ദുരിതത്തിൽ ഖേദിക്കുന്നുണ്ടെന്നും അതേസമയം ഇപ്പോൾ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമണം ആണെന്നും അതിനെ ന്യായീകരിക്കാൻ ആവില്ല എന്നും കെകെ ഷൈലജ ടീച്ചർ M5 ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...