ചെന്നൈ: സിനിമ-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ലക്ഷ്മി. ലക്ഷ്മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുളുണ്ട്. രാഹുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും നിരന്തരം മർദ്ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 2020ലാണ് ലക്ഷ്മിയും രാഹുലും വിവാഹിതരാകുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇപ്പോൾ രാഹുല്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 26ന് അര്‍ധരാത്രി ലക്ഷ്മിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിനും അപ്പാര്‍ട്ട്മെന്‍റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം അവിടെയെത്തിയപ്പോള്‍ രാഹുലിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നവംബർ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. ലക്ഷ്മിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന രാഹുലിന്‍റെ ആരോപണം ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.