മണിമല: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മണിമല ആലപ്ര പുലിക്കല്ല് ഭാഗത്ത് ഏഴോലിക്കൽ ജോസഫ് ജോർജിനെയാണ് (54) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
മദ്യപിച്ച് കത്തിയുമായി വീട്ടിലെത്തിയ ഇയാൾ വീട്ടുകാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിടെയിൽ സഹോദരന് പരിക്കേറ്റ. ഇത് ചോദ്യം ചെയ്ത പിതാവിന്റെ തല വേലിക്കല്ലിലേക്ക് ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.