കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു; മുഖ്യമന്ത്രി

ഏറ്റുമാനൂർ: ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാലാനുസൃതമായ പുരോഗതി ഓരോ മേഖലയിലും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സർക്കാർ വിവിധ വികസന ക്ഷേമ മുന്നേറ്റങ്ങളുമായി ജനസമക്ഷം എത്തുന്നത്. ഓരോ മണ്ഡലത്തിലും ലഭിക്കുന്ന ജനപിന്തുണ സാക്ഷ്യപ്പെടുത്തുന്നതു ഇതു സമൂഹം മനസ്സിലാക്കി എന്നതാണ്. നികുതി വിഹിതം, റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ്, വിവിധ പദ്ധതികൾക്കുള്ള ഗ്രാന്റ് എന്നിവയെല്ലാം കേന്ദ്രത്തിന്റെ ഔദാര്യമല്ല മറിച്ച് നമുക്ക് അർഹതപ്പെട്ടതാണ്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നാടിന്റെ വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്ന ഏതു പരിപാടിയെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷത്തു നിന്നും നേരിടുന്നത്. കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയ്ക്കിടയിലും വികസന കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ കേരളം ഒരു മേഖലയിലും ഇന്ന് കാണുന്ന നേട്ടങ്ങളിലേക്ക് എത്തില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...