ഗവർണർക്കെതിരായ പ്രതിഷേധത്തിൽ സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്തോടൊപ്പം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യി​ൽ ത​ട​ഞ്ഞ കേ​സി​ൽ പ്രോ​സി​ക്യൂ​ട്ട​റും പ്രതിഭാഗത്തോടൊപ്പം. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർക്കെതിരെ ഐ.​പി.​സി 124-ാം വ​കു​പ്പാണ് ചു​മ​ത്തി​യ​തി​യത്. ‘സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് ഗവ​ർ​ണ​ർ താ​ൽ​പ​ര്യ​മു​ള്ള​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​തി​നെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. നി​യ​മ​നം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​യിരുന്നു പ്ര​തി​ഷേ​ധം. നി​യ​മ​നം നേ​ര​ത്തെ ക​ഴി​ഞ്ഞ​തി​നാ​ൽ പ്ര​തി​ഷേ​ധം മാ​ത്ര​മാ​യേ ഇ​തി​നെ കാ​ണാ​നാ​കൂ, മ​റ്റ് രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്കാ​നാ​കി​ല്ല’ എ​ന്നാ​ണ്​ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ക​ല്ലം​മ്പ​ള്ളി മ​നു ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും ജാ​മ്യം കൊ​ടു​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു വാ​ദം. ചെ​യ്യാ​നി​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ത​ട​സ്സം വ​രു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​റ്റം ചെ​യ്താ​ലേ ഐ.​പി.​സി 124 നി​ല​നി​ൽ​ക്കൂ എ​ന്നാ​ണ് എ.​പി.​പി ഉ​ന്ന​യി​ച്ച​ത്. ഗ​വ​ർ​ണ​റു​ടെ കാ​ർ കേ​ടു​വ​രു​ത്തി​യ​ത് പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ലാ​ണ്. പൊ​ലീ​സി​ന്റെ ഡ്യൂ​ട്ടി തടസ്സപ്പെടുത്തിയ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്നും​ അ​ദ്ദേ​ഹം വാ​ദി​ച്ചു.

ഗ​വ​ർ​ണ​ർ​ക്ക്​ നേ​രെ​യു​ണ്ടാ​യ​ത് പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണെ​ന്നും ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മു​ള്ള ആ​ദ്യ​ദി​വ​സ​ത്തെ വാ​ദം​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും ജി​ല്ല മു​ൻ പ്രോ​സി​ക്യൂ​ട്ട​റു​മാ​യ എ.​എ. ഹ​ക്കിം ബു​ധ​നാ​ഴ്ച​യും ആ​വ​ർ​ത്തി​ച്ചു. ഗ​വ​ർ​ണ​ർ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ന്​ പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്താ​റു​ണ്ട്. ഗ​വ​ർ​ണ​റു​ടെ കാ​റി​ന്​ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യെ​ങ്കി​ൽ തു​ക കെ​ട്ടി​വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. എന്നാൽ കാ​ശ് കെ​ട്ടി​വെ​ച്ചാ​ൽ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും നി​യ​മം നി​യ​മ​ത്തി​ന്റെ വ​ഴി​ക്ക്​ പോ​കു​മെ​ന്നും മ​ജി​സ്ട്രേ​റ്റ്​ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...

എമ്പുരാന്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ...