നടന്‍ ദേവനെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചു. ബി.ജെ.പിയില്‍ എത്തി മൂന്നു വര്‍ഷത്തിനു ശേഷമാണ് ദേവന് പാര്‍ട്ടി ഭാരവാഹിത്വം ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയ്ക്കു വേണ്ടി പൊതുയോഗങ്ങളില്‍ ദേവന്‍ പ്രസംഗിച്ചിരുന്നു. 2004ല്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപികരിക്കുകയും പിന്നീട് ഈ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിപ്പിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് താല്‍പര്യമില്ലെന്ന് ദേവന്‍ പറയുന്നു.
സഹപ്രവര്‍ത്തകരായ ഭീമന്‍ രഘുവിനും രാജസേനനും ബി.ജെ.പിയില്‍ ചേര്‍ന്നത് ഗ്ലാമര്‍ നോക്കിയാണെന്നാണ് ദേവന്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാര്‍ക്ക് പൗരബോധമില്ലെന്നും ദേവൻ വിമര്‍ശിച്ചു. ദേവനെ ചാലക്കുടിയിലെ വീട്ടില്‍ എത്തി ബി.ജെ.പി തൃശൂര്‍ ജില്ലാ നേതാക്കള്‍ ആദരിച്ചു.
Read more- ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി