കൊച്ചി: മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ആറ് ആഴ്ചത്തേക്കാണ് മുൻ ഉത്തരവ് നീട്ടിയത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടിയതിനെ തുടർന്നാണ് നടപടി.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രീജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ, കൊച്ചി സൈബർ സെൽ എസ് ഐ എന്നിവരുടെ പരാതിയിലായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഹർജി ജനുവരി 18 ന് കോടതി വീണ്ടും പരിഗണിക്കും.
Read more- പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍