- സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
- ആദ്യം ഹാജരാകാതിരുന്നതിനെ തുടർന്നാണ് രണ്ടാമതും നോട്ടീസ് നൽകിയിത്
- റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുൻപാകെ ഹാജരായി
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. മുന്‍ കണ്ണൂര്‍ കലക്ടറായിരുന്ന സുഭാഷ് 2022 ഏപ്രിലാണ് സഹകരണ രജിസ്ട്രാര്‍ ആയി നിയമിതനായത്.
ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് ടി വി സുഭാഷിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തലേന്ന് രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും അതിനാൽ അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ടിവി സുഭാഷ് ഇഡി ഓഫീസില്‍ ഹാജരാകാതിരുന്നത്. അതോടെയാണ് ഇഡി രണ്ടാമതും നോട്ടീസ് നൽകി..
അതേസമയം അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഇടപാടുകളും ആര്‍ബിഐ പരിശോധിക്കുന്നുണ്ട്. അര്‍ബന്‍ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇ ഡി റിപ്പോർട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകൾ ഉണ്ടെന്ന് സംശയിക്കുന്ന സഹകരണ ബാങ്കുകളുമായി അർബൻ ബാങ്കുകൾക്ക് ബന്ധമുണ്ടോയെന്നും ആർബിഐ പരിശോധിക്കും.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുൻപാകെ ഹാജരായി.