വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൊല; പ്രതി അസം സ്വദേശി

ചാ​ല​ക്കു​ടി: വ​നം വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​സം ഗു​വാ​ഹ​ത്തി സ്വ​ദേ​ശി ബാ​റു​ൾ ഇ​സ്‍ലാം (25) അ​റ​സ്റ്റി​ൽ. തിങ്കളാഴ്ച​യാ​ണ് ആ​ന​മ​ല ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്​​ലെ​റ്റി​ന് സ​മീ​പം മെ​യി​ൻ റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ വ​നം വകുപ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ല്ലേ​റ്റും​ക​ര ഉ​ള്ളി​ശ്ശേ​രി വീ​ട്ടി​ൽ സെ​യ്തി​നെ (68) മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തുകയായിരുന്നു. ക​ഴു​ത്ത്​ ഞെ​രി​ച്ചും ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ചും ആന്തരി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷ​തം ഏ​ൽ​ക്ക​ത്ത​ക്ക വി​ധം ശ​രീ​ര​ത്തി​ൽ ച​വി​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജ്, എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ൽ ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി കേ​ന്ദ്രീ​ക​രി​ച്ച് ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്​​ലെ​റ്റു​ക​ളും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. അ​തേ ബ്രാ​ന്റി​ലു​ള്ള മ​ദ്യം വാ​ങ്ങി​യ ആ​ളു​ക​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ക​യും സം​ശ​യ​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ സം​ശ​യം ബാ​റു​ൾ ഇ​സ്​​ലാ​മി​ലേ​ക്ക്​ നീ​ങ്ങി. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...