നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ തുടരും. കായംകുളത്തായിരിക്കും ആദ്യ സ്വീകരണം. മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാകും സദസ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ.വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ് എത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വൈകിട്ട് 5 മണിയോടെയാണ് മുഖ്യമന്ത്രി ബോട്ടിൽ തവണക്കടവിൽ എത്തിയത്. ജങ്കാറിലാണ് ബസ് എത്തിച്ചത്…അരൂരിലേക്കുള്ള ആദ്യ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂച്ചാക്കലിൽ വെച്ച് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന നവ കേരള സദസ് മറ്റൊരിടത്ത് നടത്താൻ തീരുമാനം. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കടയ്ക്കൽ ക്ഷേത്രത്തിൽ നവ കേരള സദസ്സിന് വേദി നിശ്ചയിച്ചതിനെതിരായ കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കടയ്ക്കൽ ബസ് സ്റ്റാന്റിലേക്കോ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കോ വേദി മാറ്റുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി അമിത് ഷാ

ഡൽഹി: മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ...

തൃശ്ശൂർ പൂരം വിവാദം; കേരളപൊലീസിനെതിരെ വി എസ് സുനിൽകുമാർ

തൃശ്ശൂർ : കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ....

മൈനാഗപ്പള്ളി അപകടം: പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി പൊലീസ്

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...