‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ”ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍” എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി. എസ് ആർ സൂരജ് സംഗീതം നല്കി ആവണി പി ഹരീഷ് ആലപിച്ച ശിവസ്തുതിയാണ് റിലീസായത്. പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍”.
ഈ ചിത്രത്തിലെ ഗാനങ്ങൾ മാജിക് ഫ്രെയിംസ് മ്യൂസിക്കാണ് വിപണിയിലെത്തിക്കുന്നത്. സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗായകനും നടനുമായ വിജയ് യേശുദാസ് സൈനിക നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കലാഭവൻ ഷാജോൺ, ശ്വേത മേനോൻ,സുധീർ,കലാഭവൻ പ്രജോദ്,ഗായത്രി വിജയലക്ഷ്മി, ഡോക്ടർ പ്രമീളാദേവി,വിമൽ രാജ്,ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് ​​കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...